പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കോലാർ ഗുഡിപള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ഒഴിഞ്ഞ തക്കാളി പെട്ടികളുമായി വന്ന പിക്കപ്പ് വാഹനം ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ബൈക്കിൽ നാല് പേരായിരുന്നു സഞ്ചരിച്ചത്. നാല് പേരും ഹെൽമെറ്റ് ധരിച്ചിട്ടുമില്ലായിരുന്നു. അപകടത്തിൽ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരനും സാരമായി പരുക്കേറ്റു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four dies after pickup van crashes into bike