തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി

ചെന്നൈ: ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. തമിഴ്‌നാട്ടിലാണ് സംഭവം. മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്‍റ്. ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലിയത്.
அவரு ஆபீசரா இருக்கலாம்.. அதுக்காக மகளை கேட்பாரா..? ஜெயிலருக்கு செருப்படி ஏன்..? ஏறி மிதித்து சட்டையை கிழித்த சம்பவம்#Madurai | #Jailerofficer | #Woman pic.twitter.com/LE1xhX9zIX
— Polimer News (@polimernews) December 22, 2024
പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വഴിയിലിട്ട് ബാലഗുരുസ്വാമിയെ തല്ലി. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുന്നിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. നേരത്തെയും ഇത്തരത്തില്‍ മറ്റുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടുമൊക്കെ ഇയാള്‍ മര്യാദയില്ലാതെ പെരുമാറിയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
TAGS : TAMILNADU | JAILER
SUMMARY : Girl beats jailer with shoe in middle of road



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.