സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിലെ കന്നിപ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നു. അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നുവെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ വാഷിംഗ് മെഷീനാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരിഹാസം.
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘർഷവും പരാമർശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.
ഗൗതം അദാനിയും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും പ്രിയങ്ക വിമർശിച്ചു. ചില വ്യക്തികൾക്കുവേണ്ടി മാത്രമായാണ് ബി.ജെ.പി. സർക്കാർ നിലകൊള്ളുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. 142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുന്നുണ്ട്. ബിസിനസുകൾ, പണം, വിഭവങ്ങൾ എന്നിവയെല്ലാം ഒരാൾക്കു മാത്രം നൽകുന്നു.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഖനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഒരാൾക്കു മാത്രം എന്ന നിലപാടാണ് ബിജെപിയുടേത്. പ്രിയങ്ക പറഞ്ഞു. സംഭലിലെ സംഭവം ഉയർത്തിപ്പിടിച്ചും പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനു നേരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു.
TAGS : PRIYANKA GANDHI
SUMMARY : The government is trying to subvert the constitution; Priyanka Gandhi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.