ബെംഗളൂരുവിൽ ഭൂഗർഭജലം കുറയുന്നു; കാവേരി ജല പദ്ധതിയുടെ വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കാൻ സർക്കാർ നിർദേശം


ബെംഗളൂരു: ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഭൂഗർഭജലം കുറയുന്നുവെന്നതായി ബിഡബ്ല്യൂഎസ്എസ്ബി റിപ്പോർട്ട്‌. അടുത്ത വർഷത്തെ വേനൽക്കാലത്തേക്ക് ബെംഗളൂരുവിൽ ജലലഭ്യത തീരെ കുറയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെ കാവേരി ജല പദ്ധതിയുടെ വിശദ റിപ്പോർട്ട്‌ (ഡിപിആർ) വേഗത്തിൽ തയ്യാറാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ വ്യവസായ മേഖലകൾക്കായിട്ടാണ് 2,000 കോടി രൂപയുടെ പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നത്.

ജലപദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ കൺസൾട്ടൻ്റിനെ നിയമിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള റൂട്ട് ഡിസൈൻ എൻജിനീയേഴ്‌സ് ആൻഡ് ടെക്‌നോക്രാറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് 4.9 കോടി രൂപ ചെലവിൽ ഡിപിആർ തയാറാക്കുകയെന്ന് കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) അറിയിച്ചു. സാമ്പത്തിക ചെലവ്, സർവേ, ആസൂത്രണം, ഡിസൈൻ, മറ്റ് ചെലവ് കണക്കുകൾ, സാങ്കേതിക വിലയിരുത്തലുകൾ, പദ്ധതിയുടെ ആസൂത്രണം, എൻജിനീയറിങ്, പൈപ്പ് ലൈനിലൂടെ വെള്ളം വിവിധയിടങ്ങളിൽ എത്തിക്കാനുള്ള സാധ്യത എന്നിവ സർവേയുടെ ഭാഗമായി നടക്കുമെന്ന് കെഐഎഡിബി അധികൃതർ പറഞ്ഞു.

ബെംഗളൂരുവിലും പരിസരങ്ങളിലും ഭൂഗർഭജലം കുറയുകയാണെന്നും ഉത്പാദന – വ്യവസായ പദ്ധതികൾക്ക് വെള്ളം ആവശ്യമാണെന്നും കെഐഎഡിബി വൃത്തങ്ങൾ അറിയിച്ചു പദ്ധതിയുടെ ഓരോ 500 മീറ്ററിലും മണ്ണ് പരിശോധന നടത്തും. ഉപകരണങ്ങൾ ഉപയോഗിച്ച് പൈപ്പ്‌ലൈൻ, അനുബന്ധ ഘടനകൾ, ജിഐഎസ് അടിസ്ഥാനമാക്കിയുള്ള മാപ്പിങ് എന്നിവ രൂപകൽപ്പന ചെയ്യുന്നതിനായി കൺസൾട്ടൻ്റ് ശേഖരിച്ച ഡാറ്റ വിശകലനം ചെയ്യും. അന്തിമ ഡിപിആറിൽ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ വിശദമായ ഡിസൈനുകൾ, ചെലവ് എസ്റ്റിമേറ്റ്, ടെൻഡർ രേഖകൾ എന്നിവ ഉൾപ്പെടുത്താനാണ് സർക്കാർ നിർദേശം.

TAGS: |
SUMMARY: Karnataka hires consultant to prepare DPR for Rs 2,000 crore Cauvery water project


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!