തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി


തിരുവനന്തപുരത്തെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു. മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് നടപടി സ്വീകരിച്ചുകൊണ്ട് മിഷന്‍ ഉത്തരവായത്.

ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയത് അന്തര്‍ സംസ്ഥാന തര്‍ക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിനും തമിഴ്നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് ജനുവരി രണ്ടിന് റിപോര്‍ട്ട് നല്‍കണമെന്ന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.

16 ടണ്‍ ആശുപത്രി മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. തമിഴ്‌നാട് വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് മാലിന്യം നീക്കം ചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. സണ്‍ ഏജ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരാറെടുത്ത കമ്പനി ആയിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലേത് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. സണ്‍ ഏജ് മറ്റൊരു കമ്പനിയ്ക്ക് മാലിന്യം നീക്കം ചെയ്യാന്‍ ഉപകരാര്‍ നല്‍കിയിരുന്നു. ഉപകരാറെടുത്ത കമ്പനിയാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
<BR>
TAGS :  THROWING HOSPITAL WASTE
SUMMARY : Hospital waste dumping incident in Tirunelveli; Contract company blacklisted


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!