സാങ്കേതിക തകരാര്‍; കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ചെന്നൈ-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. രാവിലെ 6:30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സുരക്ഷാക്രമീകരങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് വിമാനം നിലത്തിറക്കുകയായിരുന്നു.
117 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഈ വിമാനത്തിന്റെ ഇന്നത്തെ സർവീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്ന് വൈകീട്ടത്തേയോ നാളത്തെയോ വിമാനത്തില്‍ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നല്‍കുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനല്‍കുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
TAGS : SPICE JET
SUMMARY : Technical failure; Kochi-bound Spice Jet flight made an emergency landing in Chennai



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.