റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരക സരോജിനി ശിവലിംഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായ സരോജിനി ശിവലിംഗം (89) അന്തരിച്ചു. കോയമ്പത്തൂർ വടവള്ളി മരുതം നഗറിൽ മകൾ രോഹിണിയുടെ വീട്ടിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.സരോജിനി വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.
പാലക്കാട് കൊടുവായൂർ എത്തന്നൂർ സ്വദേശിനിയായ സരോജിനി പൂനാത്ത് ദാമോദരൻ നായർ- കൂട്ടാലവീട്ടിൽ വിശാലാക്ഷിയമ്മ ദമ്പതികളുടെ മകളാണ്. പിതാവ് ദാമോദരൻ നായർ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി കൺട്രോളറായിരുന്നു. മീററ്റിൽ ജനിച്ച സരോജിനി കൊൽക്കത്തയിലും പുണെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊടുവായൂർ ഹൈസ്കൂളിൽ നിന്ന് പാസായതിനുശേഷം കോയമ്പത്തൂരിലും ചെന്നൈയിലുമായിരുന്നു കോളജ് വിദ്യാഭ്യാസം.
മുപ്പത്തിയാറാം വയസിലാണ് 1971ല്‍ സിലോൺ ബ്രോഡ്കാസ്റ്റിങ് കോർപറേഷനില്‍ (എസ്എൽബിസി) മലയാള പ്രക്ഷേപണ വിഭാഗത്തിൽ അനൗൺസറായി ജീവിതം തുടങ്ങിയത്. 12 വര്‍ഷക്കാലം മലയാളം അവതാരികയായി ജോലി ചെയ്തു. മികച്ച അവതാരക എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സരോജിനി പ്രശസ്തയായി. ശ്രീലങ്കയിലെ രാഷ്‌ട്രീയസാഹചര്യം മാറിയതോടെ 1983ല്‍ ജോലി വിടുകയും ശ്രീലങ്ക വിട്ട് നാട്ടിലെത്തിയിരുന്നു.
TAGS: NATIONAL | DEATH
SUMMARY:Malayalam anchor sarojini shivalingam passes away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.