ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധം; മഹാരാഷ്ട്ര ഏകീകരണ സമിതി പ്രവർത്തകർ കസ്റ്റഡിയിൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധിച്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെളഗാവിയിൽ പ്രതിഷേധം നടത്താൻ നേരത്തെ തന്നെ സമിതി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചിരുന്നു. തുടർന്ന് നിർദേശം വകവെക്കാതെ സംഭാജി സർക്കിളിൽ പ്രതിഷേധിച്ച 20ഓളം പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.
ബെളഗാവി ഉൾപ്പെടെ മറാത്തി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും മഹാരാഷ്ട്രയുമായി ലയിപ്പിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. എംഇഎസ് നേതാക്കളായ മനോഹർ കിനേക്കർ, ആർ.എം. പാട്ടീൽ, പ്രകാശ് ശിരോൽക്കർ, പ്രകാശ് മാർഗലെ തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മുന്നറിയിപ്പ് നൽകിയ ശേഷം വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു.
2006-ൽ കർണാടക സർക്കാർ ബെളഗാവിയിൽ നിയമസഭാ സമ്മേളനങ്ങൾ ആരംഭിച്ചതു മുതൽ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം എംഇഎസ് മഹാമേള റാലി സംഘടിപ്പിക്കുന്നുണ്ട്.
നിരവധി തവണ മഹാരാഷ്ട്ര മന്ത്രിമാരോ എംപിമാരോ എംഎൽഎമാരോ രാഷ്ട്രീയ നേതാക്കളോ ഇത്തരം റാലികളെ അഭിസംബോധന ചെയ്തിട്ടുമുണ്ട്. ഈ വർഷം മഹാമേളയിൽ സംസാരിക്കാൻ മഹാരാഷ്ട്രയിൽ നിന്നുള്ള ഏതാനും നേതാക്കളെ ക്ഷണിച്ചതായി എംഇഎസ് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.
പ്രധാന ജംഗ്ഷനുകളിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഡ്രോണുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സമ്മേളനം അവസാനിക്കുന്നത് വരെ പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
TAGS: KARNATAKA | WINTER SESSION
SUMMARY: Karnataka winter session, Police prevent MES rally in Belagavi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.