പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എം.എസ്. സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എം.എസ്. സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. എം. എസ്. സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിൽ പലപ്പോഴും അശ്ലീല പരാമർശങ്ങൾ ഉണ്ടാകാറുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ക്രിസ്തുമസ്- ഓണം പരീക്ഷകൾ കൂടുതൽ കാര്യക്ഷമമായി നടത്താനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകൾ നിർത്താൻ കർശന നടപടികൾ സ്വീകരിക്കും.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എം.എസ്. സൊല്യൂഷൻസ് യൂട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ച ശേഷം അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴിയെടുക്കും.
അതേസമയം, യൂട്യൂബ് ചാനൽ അവസാനിപ്പിക്കുന്നതായി എം.എസ്. സൊല്യൂഷൻസ് സിഇഒ ഷുഹൈബ് അറിയിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് ഷുഹൈബ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
TAGS: KERALA | MS SOLUTIONS
SUMMARY: Kerala Police to quizz ms solutions on question paper leak



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.