പാര്‍ലമെന്റില്‍ ‘ബംഗ്ലാദേശ് ബാഗ്’ ധരിച്ചെത്തി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യന്‍ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാര്‍ലമെന്റില്‍ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എത്തിയിരുന്നു.
ഇന്ന് പാര്‍ലമെന്റ് വളപ്പില്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിന് ‘ബംഗ്ലാദേശ്' ബാഗുമായി പ്രിയങ്ക ഗാന്ധി നേതൃത്വം നല്കി. പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭാ സമ്മേളനത്തില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.
ഈ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ”ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണം. ഇത് ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും വേദനിക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു ദിവസം മുമ്പ് പലസ്തീന് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi wears ‘Bangladesh Bag' in Parliament



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.