വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തും: പ്രിയങ്കാ ഗാന്ധി


വയനാട്: വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തുമെന്ന് പ്രിയങ്കാ ഗാന്ധി എം പി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനത്തിനിടെയാണ് അവർ ഇത്തരത്തില്‍ പ്രസ്താവിച്ചത്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന വേളയില്‍ വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ മുണ്ടക്കൈ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അവർ പറഞ്ഞു. അതില്‍ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച്‌ നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച്‌ നില്‍ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മലപ്പുറത്തെയും കോഴിക്കോടെയും സന്ദർശനം പൂർത്തിയാക്കി വയനാട് ജില്ലയിലെത്തിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെ ഓരോ പൗരന്റെയും തുല്യത തങ്ങള്‍ ഉറപ്പു നല്‍കുന്നു. വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്നം എല്ലാം പരിഹരിക്കപ്പെടണമെന്നും പ്രിയങ്ക പറഞ്ഞു.

വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുൻഗണന നല്‍കും. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. വയനാട്ടില്‍ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായായിരുന്നു ഇരുവരും മണ്ഡലത്തില്‍ എത്തിയത്. വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

TAGS :
SUMMARY : Priyanka Gandhi will raise her voice for the people of Wayanad from the next day till the last day in Parliament


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!