സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ബറെയ്ലി: ഉത്തർപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേക്ക് എതിരായ പരാമർശം നടത്തിയ സംഭവത്തിൽ ബറെയ്ലിയിലെ സെഷൻസ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ, രാഹുൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നു. അഖിലേന്ത്യാ ഹിന്ദു മഹാസംഘ് മണ്ഡല പ്രസിഡന്റ് പങ്കജ് പഥക് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തിനകത്ത് ഭിന്നിപ്പും അശാന്തിയും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാണെന്നും ഹർജിക്കാരൻ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ ഓഗസ്റ്റ് 27ന് തള്ളിയതോടെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
രാജ്യത്തെ ആകെ ജനസംഖ്യയിൽ ദുർബല വിഭാഗങ്ങളുടെ ശതമാനം കൂടുതലാണെങ്കിലും, അവരുടെ സ്വത്തിന്റെ ശതമാനം വളരെ കുറവാണെന്നും ഉയർന്ന ജനസംഖ്യയുള്ളവർക്ക് കൂടുതൽ സ്വത്ത് ആവശ്യപ്പെടാം എന്നും രാഹുല്‍ പറഞ്ഞതായാണ് ഹര്‍ജിയിലെ ആരോപണം.
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗ്ഗ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാമര്‍ശമാണിതെന്ന് ഹര്ജിക്കാരന് വാദിക്കുന്നു. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വിതയ്ക്കാന്‍ രാഹുല്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും പങ്കജ് ആരോപിച്ചു.
TAGS : SUMMONS | RAHUL GANDHI
SUMMARY : Rahul Gandhi summoned for remarks related to Economic Survey



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.