ബെംഗളൂരുവിലെ താമസക്കാർക്ക് നേരിയ ആശ്വാസം; മഴ കുറയുന്നു, ഒപ്പം താപനിലയും

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെത്തുടർന്ന് ബെംഗളൂരുവിലും കർണാടകയിലെ മറ്റ് ജില്ലകളിലും പെയ്ത കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ചൊവ്വാഴ്ച നഗരത്തിൽ മഴ നേരിയ തോതിലാണ് പെയ്തത്. താപനിലയും കുറഞ്ഞിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ തണുപ്പും നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാൻ നഗരത്തിൽ തുടർച്ചയായ കനത്ത മഴ ആരംഭിച്ചത്.
ബുധനാഴ്ച മുതൽ മഴയിൽ കുറവുണ്ടാകുമെന്നും ഡിസംബർ മാസത്തിലെ പതിവ് കാലാവസ്ഥയിലേക്ക് ബെംഗളൂരു മടങ്ങിയെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനമാണ് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒപ്പം ബെംഗളൂരുവിലും പെയ്ത വ്യാപകമായ മഴയ്ക്ക് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 6 മുതൽ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ഐഎംഡി അറിയിച്ചു. അതേസമയം തീരപ്രദേശങ്ങളിൽ ബുധനാഴ്ചയും കനത്ത മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
ചൊവ്വാഴ്ച ബെംഗളൂരുവിൽ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരുന്നു. ബുധനാഴ്ച കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഡിസംബർ 5ന് കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
TAGS: BENGALURU | RAIN
SUMMARY: After overnight rain on December 2, downpour stops in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.