ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പോലീസ് പിടിയില്‍

മുംബൈ: വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റില്‍ അതിക്രമിച്ച് കയറി യുവാവ്. മുംബൈയിലാണ് വൻ സുരക്ഷാ വീഴ്ചയായി കണക്കാക്കിയേക്കാവുന്ന സംഭവം നടന്നത്. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച് അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ് ബിഷ്‌ണോയ്‌യുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ലൊക്കേഷനില്‍ പ്രവേശിച്ചത് തടയുകയും ഇത് സംബന്ധിച്ച് ചോദ്യംചെയ്തപ്പോള്‍ ‘ബിഷ്‌ണോയ്‌യെ അറിയിക്കണോ' എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ വാക്കേറ്റവുമുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസില്‍ അറിയിച്ചു. ശിവാജി പാർക്ക് സ്റ്റേഷനില്‍ നിന്ന് എത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
മുംബൈ സ്വദേശിയായ ഇയാളുടെ പശ്ചാത്തലമടക്കം അന്വേഷിച്ചെങ്കിലും സംശയത്തക്ക രീതിയില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും ഷൂട്ടിങ്ങിനെത്തിയതാണെന്നും മാത്രമാണ് ഇയാള്‍ പറഞ്ഞത്. ഷൂട്ട് കാണാൻ എത്തിയ ഇയാള്‍ ശ്രദ്ധ പിടിച്ചു പറ്റാനായി ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്.
TAGS : MUMBAI | SALMAN KHAN
SUMMARY : Threats on behalf of Lawrence Bishnoi; The man who entered Salman Khan's sets without permission was arrested by the police



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.