എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിദ്ധരാമയ്യയും, കുമാരസ്വാമിയും

ബെംഗളൂരു: അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രിയും, മുൻ വിദേശകാര്യ മന്ത്രിയുമായ എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ. കേന്ദ്ര ഘന-വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അന്ത്യകർമങ്ങൾ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ മാണ്ഡ്യയിൽ നടന്നു. ചൊവ്വാഴ്ച ബെംഗളൂരുവിൽ വെച്ചാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എസ്. എം. കൃഷ്ണ (92) അന്തരിച്ചത്.
അദ്ദേഹത്തിൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ഉയർത്തിയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് സർക്കാർ പരിപാടികളോ വിനോദ പരിപാടികളോ നടത്തരുതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് ബുധനാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
എസ്. എം. കൃഷ്ണ 1999 ഒക്ടോബർ 11 മുതൽ 2004 മെയ് 28 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009 മുതൽ 2012 വരെ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ കാലത്ത് വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറായും സേവനമനുഷ്ഠിച്ചു. 2017 മാർച്ചിൽ കൃഷ്ണ ബിജെപിയിൽ ചേർന്ന് കോൺഗ്രസുമായുള്ള 50 വർഷത്തെ ബന്ധം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത്.
TAGS: KARNATAKA | SM KRISHNA
SUMMARY: CM Siddaramaiah and Union Minister Kumaraswamy pay last respect to SM Krishna



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.