ടണൽ റോഡ് പദ്ധതി ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം


ബെംഗളൂരു: ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം. ബെംഗളൂരു ഐഐഎസ്‌സിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ടണൽ റോഡുകൾ ഉൾപ്പെടുന്ന വൻ പദ്ധതികൾ നഗരത്തെ വെള്ളത്തിൽ മുക്കാൻ സാധ്യതയുണ്ടെന്ന സൂചന പുറത്തുവന്നത്. ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതികൾ വരും വർഷങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും പഠനത്തിൽ വ്യക്തമാക്കി.

നഗരത്തിൽ നിർമിക്കുന്ന ഡബിൾ ഡെക്കർ റോഡുകൾ, ടണൽ റോഡുകൾ നഗരത്തിലെ ഗതാഗത കുരുക്കിന് നേട്ടമാകുമെങ്കിലും, ഈ സാഹചര്യം മുതലെടുത്ത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രാൻസ്പോർട്ട് വിഹിതം 2041 ആകുമ്പോഴേക്കും 43.5 ശതമാനത്തിൽ നിന്ന് 42.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു.

നഗരത്തിലെ വൻ പദ്ധതികളായ ടണൽ റോഡുകൾ, സ്കൈഡെക്ക് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് ഈ ആശങ്കകൾ ഉയർന്നത്. ബെംഗളൂരു ട്വിൻ ട്യൂബ് പ്രോജക്ട് എന്ന് വിളിക്കപ്പെടുന്ന ടണൽ റോഡ് പദ്ധതിക്കെതിരെയും സ്കൈഡെക്ക് പദ്ധതിക്കെതിരെയും ശക്തമായ എതിർപ്പാണ് ഉയരുന്നത്. പദ്ധതി സംസ്ഥാനത്തെ വൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

TAGS: |
SUMMARY: IISc study warns tunnel roads may undermine Bengaluru's public transit systems


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!