ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിലെ ആവശ്യം കോടതി തള്ളി

ഹിന്ദു പുരോഹിതനും ഇസ്കോണ്‍ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ചിന്മയ് ദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണ് തള്ളിയത്.
ഹർജി സമർപ്പിച്ച സുപ്രീംകോടതി അഭിഭാഷകൻ രബീന്ദർ ഘോഷിനെ കോടതിക്ക് പുറത്ത് ചിലർ ആക്രമിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് നവംബർ 25നാണ് അറസ്റ്റിലായത്.
അടുത്ത മാസമാണ് ദാസിന്റെ ജാമ്യം പരിഗണിക്കുന്നത്. ദാസ് അടക്കം 17 സന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ദാസിന് ജയിലില്‍ ഭക്ഷണവും മരുന്നുമായെത്തിയ സന്യാസിമാരെ അറസ്റ്റിലാക്കുകയും ചെയ്തിരുന്നു.
TAGS : LATEST NEWS
SUMMARY : The court rejected the bail plea of Chinmay Krishnadas



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.