‘ഉള്ളറിയുന്നവൻ ഈശോ’; കെസ്റ്റർ ആലപിച്ച കുർബാന സ്വീകരണ ഗാനം ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീതം നല്‍കി സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആലപിച്ച കുര്‍ബാന സ്വീകരണ ഗാനം ‘ഉള്ളറിയുന്നവന്‍ ഈശോ' ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. കൊത്തന്നൂര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ മാത്യു വാഴപ്പറമ്പില്‍, ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജോഷി ഉരുളിയാനിക്കല്‍, വീഡിയോ സംവിധായിക ലൗലി ജോഷി, ട്രസ്റ്റിമാരായ അനീഷ് ജോസഫ് മറ്റത്തില്‍, അനീഷ് ബേബി മാരാപ്പറമ്പില്‍, കുര്യന്‍ മാത്യു മുളപ്പെന്‍ചേരില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് പതിയില്‍, ജിതേഷ് ജോയ്, ഗാന രചയിതാവ് സിറിയക് ആദിത്യപുരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗാനം കേള്‍ക്കാം : ▶️
നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കിയ ജോഷി ഉരുളിയാനിക്കല്‍ വ്യത്യസ്തമായ ഈണമാണ് ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരിയുടെ വരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹിന്ദുസ്ഥാനി ഗാനശാഖയില്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന യെസ് രാജ് എന്ന സംഗീതോപകരണം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പോള്‍സണ്‍ കെ.ജെ. ആണ് യെസ് രാജും സിത്താറും വായിച്ചിരിക്കുന്നത്. നന്ദു ബാംസുരിയുടെ പുല്ലാങ്കുഴല്‍ സംഗീതം ഗാനത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഷെര്‍ദ്ദിന്‍ തോമസ് ആണ്. എമിലിന്‍ ജോഷി, അഞ്ചല മീനു അനീഷ്, ശൈലജ ഉമേഷ് എന്നിവരാണ് കോറസ് പാടിയത്. സമീപകാലത്തിറങ്ങിയ ദിവ്യ കാരുണ്യ ഗീതങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഈ ഗാനം സര്‍ഗം മീഡിയയാണ് റിലീസ് ചെയ്തത്.
TAGS : MUSIC ALBUM



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.