വിജിനപുര ജൂബിലി സ്‌കൂൾ കായിക മേള

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്‌കൂളിന്റെ വാര്‍ഷിക കായികോല്‍ത്സവം, ബെംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കായിക പരിശീലകയും ഒളിമ്പ്യനുമായ ഒ പി ജൈഷ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല, ജൂബിലി സിബിഎസ ഇ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, വൈസ് പ്രസിഡന്റ് എം പി വിജയന്‍, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, എഡ്യൂക്കേഷണല്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ്, വനിത വിഭാഗം ചെയര്‍ പേഴ്‌സന്‍ ഗ്രേസി പീറ്റര്‍, സോണല്‍ സെക്രട്ടറിമാരായ പവിത്രന്‍, പ്രസാദ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ പ്രഭാകരന്‍, സീനോ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റ് , ബാന്‍ഡ്, പിരമിഡ്, സൈക്കിള്‍ ഡിസ്‌പ്ലേ, ജിംനാസ്റ്റിക്‌സ്, തുടങ്ങിയ വിവിധ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു. വിജയികള്‍ക്ക് മെഡല്‍ സമ്മാനിച്ചു.
<BR>
TAGS : JUBILEE SCHOOL | SPORTS MEET