ദുർബലമായി ഫെംഗൽ ചുഴലിക്കാറ്റ്; പുതുച്ചേരിയില്‍ റെക്കോര്‍ഡ് മഴ, വെള്ളപ്പൊക്കം

ചെന്നൈ: പുതുച്ചേരിയ്‌ക്ക് സമീപം ഇന്നലെ കരതൊട്ട ഫെംഗൽ ചുഴലിക്കാറ്റ് ദുർബലമായി. ഫെംഗൽ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വളരെ സാവധാനത്തിൽ പടിഞ്ഞാറോട്ട് നീങ്ങുകയും ക്രമേണ ദുർബലമാവുകയും വടക്കൻ തമിഴ്‌നാടിന് മുകളില്‍ ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിലുണ്ടായ പേമാരി പുതുച്ചേരിയെ അക്ഷരാര്‍ഥത്തില്‍ മുക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോഡായ 46 സെന്‍റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്. നിരവധി വീടുകള്‍ വെള്ളത്തിലായതിനൊപ്പം ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തിൽ ഒഴികിപ്പോയതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
24 മണിക്കൂറിനിടെ 48.4 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ മഴയുടെ ഏറ്റവും ഉയർന്ന തോതാണിത്. പുതുച്ചേരിയിൽ ഒറ്റരാത്രികൊണ്ട് 50 സെന്റീമീറ്റർ മഴ പെയ്തതായും കനത്ത വെള്ളപ്പൊക്ക സാഹചര്യമുള്ളതായും പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
Fengal புயலின் தாக்கம் காரணமாக பம்மல் வடக்குப் பகுதி 11வது வார்டு ஆதம் நகர் பகுதியில் பாதிக்கப்பட்ட சுமார் 100 குடும்பங்களுக்கு (பால் பாக்கெட் மற்றும் பிஸ்கட்கள் ) இன்று காலை 11வது வார்டு நிர்வாகிகளின், ஏற்பாட்டில் வழங்கப்பட்டது,#WJSathya #FengalCyclone #FengalStorm pic.twitter.com/Pv2GnYbMPD
— TVMIchengalpattu (@TVMIchengalpet) December 1, 2024
കൃഷ്‌ണ നഗർ ഉൾപ്പെടെ പുതുച്ചേരിയിലെ മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഡിഫൻസ് റിലീസിൽ പറയുന്നു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വില്ലുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചു. തമിഴ്‌നാട്ടിലെ പല ജില്ലകളിലും തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്.
കടലൂർ ജില്ലയിൽ ജനവാസ മേഖലകൾ വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന ബോട്ടുകൾ വിന്യസിച്ചു. ജില്ലാ കളക്ടർ ബലരാമന്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ബോട്ടുകൾ ഉപയോഗിച്ച് ദുരിതബാധിതരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പുതുച്ചേരിയിലെ കൃഷ്ണനഗർ മേഖലയിലെ ചില പ്രദേശങ്ങളിൽ 5 അടിയോളം ജലനിരപ്പ് ഉയർന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 500ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 100 ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയതായാണ് വിവരം. ചെന്നൈ ഗാരിസൺ ബറ്റാലിയനിലെ ഇന്ത്യൻ ആർമി ട്രൂപ്പുകൾ ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ഓഫീസർ, ആറ് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, 62 മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (HADR) സേനയെയാണ് പുതുച്ചേരിയിലെ ദുരിത ബാധിത പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
#CycloneFengal likely to weaken into a deep depression by this evening; Army and #NDRF teams continue rescue operations in #Puducherry.#FloodReliefOperations #FengalStorm@adgpi pic.twitter.com/7fJ2tlR0GV
— All India Radio News (@airnewsalerts) December 1, 2024
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചുഴലിക്കാറ്റിനെ കുറിച്ചും ചെന്നൈ നഗരത്തിലും മറ്റിടങ്ങളിലുമുള്ള ആഘാതത്തെക്കുറിച്ചും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വില്ലുപുരത്ത് കനത്ത മഴ ലഭിച്ചതായും ജില്ലയിലെ മൈലത്ത് 49 സെന്‍റീമീറ്ററും നെമ്മേലിയിൽ 46 സെന്‍റീമീറ്റര്‍ വാനൂരിൽ 41 സെന്‍റീമീറ്ററും മഴ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
கடந்த 24 மணி நேரத்தில் மரக்காணம் பகுதியில் 24 செ.மீ மழை பதிவாகி உள்ள நிலையில்,
3500 ஏக்கர் பரப்பளவில் உப்பளம் முழுமையாக மழைநீரில் மூழ்கி உள்ளது.
#Villupuram #Puducherry #chennairain #ChennaiRains2024#Cyclone #CycloneAlert #CycloneFengal #FengalCyclone #Fengal #FengalStorm pic.twitter.com/kwAXXc69du
— Ga Vigneshwaran (@ga_vigneshwaran) December 1, 2024
TAGS : FENGAL CYCLONE |
SUMMARY : Weak Fengal Cyclone; Record rains, floods in Puducherry



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.