40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%; കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴില്‍പ്രക്ഷോഭങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് പഠനം. ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
1960 മുതല്‍ 70 വരെ വന്‍ തൊഴില്‍ സമരങ്ങള്‍ നടന്ന കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. കഴിഞ്ഞ നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനമാണെന്ന് പഠനം പറയുന്നു. സമരങ്ങള്‍ കുറഞ്ഞതോടെ 2023-ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയിരുന്നു.
അതേസമയം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്താണ്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്. രാജ്യത്താകമാനം നടന്ന 1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്‌നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരം മൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്‌നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്.
TAGS : STRIKE
SUMMARY : 94% reduction in strikes in 40 years; Labour strikes are decreasing in Kerala



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.