കാനഡയിലെത്തിയ 20000 ഇന്ത്യൻ വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌


വിദ്യാഭ്യാസ വിസയിൽ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌. അഡ്മിഷൻ നേടിയ കോളേജുകളിലോ സർവകലാശാലകളിലോ വിദ്യാർഥികൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ്‌ രാജ്യങ്ങളിൽ നിന്നെത്തിയ ആകെ അരലക്ഷത്തോളം വിദ്യാർഥികളെ ഇങ്ങനെ കാണാതായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ 5.4 ശതമാനമാണ് കോളേജുകളിൽ എത്താത്തവർ എന്നാണ് വിവരം.

ലോകത്തെ 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാ‍ഥികളിൽ ഫിലിപ്പീൻസിലെ 688 പേരും ചൈനയിൽ നിന്നുള്ള 4279 പേരും അഡ്മിഷൻ എടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയിട്ടില്ല. ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് കംപ്ലയൻസ് റെജിമിന് കീഴിൽ ശേഖരിച്ചതാണ് ഈ കണക്കുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർഥികൾ സ്റ്റഡി പെർമിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ടു തവണ എൻറോൾമെന്‍റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് കാനഡയിലെ നിയമം.

ഇത്തരത്തിൽ സ്റ്റഡി പെർമിറ്റ് വിസ ചട്ടം ലംഘിച്ച് കാനഡയിൽ അനധികൃതമായി തുടരുന്നവർക്കെതിരെ കടുത്ത നടപടി എൻഫോഴ്സ്മെൻ്റ് വിഭാഗം സ്വീകരിക്കാറുണ്ട്. പിടിയിലാകുന്നവരുടെ വിസ ആജീവനാന്തം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. പിന്നീടൊരിക്കലും കാനഡയിൽ ഇവരെ പ്രവേശിപ്പിക്കുകയുമില്ല.

TAGS: WORLD | STUDENTS MISSING
SUMMARY: About 20,000 indian students missing in canada


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!