യൂട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പരാതി നല്‍കി നടി മാലാ പാര്‍വതി

തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പോലീസിന് കൈമാറി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്‍റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അതിലും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നത്.
TAGS : MALA PARVATHI
SUMMARY : The footage was disseminated in a negative manner via YouTube; Actress Mala Parvathy filed a complaint



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.