ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു ഉള്ളാലിലെ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്ക്. ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി ആറംഗ സംഘം കവർച്ച നടത്തിയത്. സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസറഗോഡ് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
മോഷ്‌ടാക്കൾ എത്തിയത് മൂന്ന് വാഹനത്തിൽ ആണെന്നും പോലീസിന് പറഞ്ഞു. കവർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മോഷ്‌ടാക്കളുടെ വാഹനം തലപ്പാടി ചെക്ക് പോസ്റ്റ് കടന്നുപോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഹൊസങ്കിടി മേൽപ്പാലം വരെ പ്രതികളുടെ വാഹനം വ്യക്തമായെന്നും അന്വേഷണ സംഘം പറഞ്ഞു. ഇവർ ഉപയോഗിച്ച ഫോർട്യൂണർ ഉൾപ്പെടെയുള്ള മറ്റ് രണ്ട് കാറുകളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കാറിന്‍റെ നമ്പർ വ്യാജമെന്നും വാഹനം കവർച്ച നടത്തിയത് ആണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
TAGS: KARNATAKA | BANK THEFT
SUMMARY: Bank thieves leave for kerala amid theft, says police



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.