ഗതാഗത നിയമലംഘനം; ബെംഗളൂരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 82 ലക്ഷം കേസുകൾ


ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിഞ്ഞ വർഷം 82 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘകരിൽ നിന്നും 80.9 കോടി രൂപയാണ് ട്രാഫിക് പോലീസ് ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസുകൾ 23,574 കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി 12 ലക്ഷം വാഹനങ്ങൾ പരിശോധിച്ചു. 201 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയും 83 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെയും 67 വാട്ടർ ടാങ്കർ ഡ്രൈവർമാർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്ത റോഡപകടങ്ങളിൽ 2,575 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 11,432 പേർക്ക് ഗുരുതരമായി പരുക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി നടത്തിയ പ്രത്യേക പരിശോധനകളിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ച 513 പേരെ പിടികൂടി.2024ൽ 4,784 മാരക അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 893 പേർക്ക് ജീവൻ നഷ്ടമായി. കാൽനടയാത്രക്കാരുടെ മരണനിരക്ക് 23.17 ശതമാനം കുറഞ്ഞു. 2024ൽ 233 കാൽനടയാത്രക്കാർക്ക് വിവിധ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായി ട്രാഫിക് പോലീസ് പറഞ്ഞു.

TAGS: |
SUMMARY: City traffic police registers 82 lakh violation cases last year


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!