കെഎൻഎസ്എസ് ഹൊറമാവ്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ കുടുംബസംഗമം നാളെ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ഹൊറമാവ്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ കുടുംബസംഗമം നാളെ നടക്കും ബൊമ്മനഹള്ളി കരയോഗത്തിന്റ കുടുംബസംഗമം ‘കുടുംബക്കൂട്ട് 2025' വിജയ ബാങ്ക് ലേ ഔട്ടിലുള്ള മുല്‍ക്കി സുന്ദര്‍ രാം ഷെട്ടി സഭാങ്കണയില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കും.
കുടുംബാംഗങ്ങളുയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും, സദ്യയും, സാംസ്‌കാരിക സമ്മേളനവും ഉണ്ടായിരിക്കും. കരയോഗം പ്രസിഡന്റ് ഹരിദാസിന്റ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം ബൊമ്മനഹള്ളി എം.എല്‍.എ ശ്രീ സതീഷ് റെഡ്ഡി ഉദുഘാടനം ചെയ്യും.
ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി. നാരായണന്‍, ട്രഷറര്‍ വിജയകുമാര്‍, കരയോഗം രക്ഷാധികാരി ഡോ. പി അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി കൂടാതെ ബോര്‍ഡിലെ മറ്റു ഓഫീസ് ഭാരവാഹികള്‍, മറ്റു കരയോഗങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും.
കൂടാതെ ശ്രീ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഭഗവദ്ഗീതയെ ആസ്പതമാക്കി പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് കരയോഗം സെക്രട്ടറി ശ്രീ മധു മേനോന്‍ അറിയിച്ചു.
ഫോണ്‍ : 9448809851.
ഹൊറമാവ് കരയോഗ കുടുംബ സംഗമം -തരംഗം 2025 നാളെ രാമമൂര്‍ത്തി നഗറിലുള്ള നാട്യപ്രിയ നൃത്യക്ഷേത്രയില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമം കലാ പരിപാടികള്‍, സദ്യ, വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൈംസ് ജോക്‌സ് ന്റെ മെഗാഷോ, ഡിന്നര്‍ എന്നിവയോടെ സമാപിക്കും.
കെഎന്‍എസ്എസ്. ചെയര്‍മാന്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ട്രഷറര്‍ വിജയ് കുമാര്‍, മഹിളാ കണ്‍വീനര്‍ ശോഭന രാംദാസ്, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി എന്നിവര്‍ പങ്കെടുക്കും.കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും മലയാളം മിഷന്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയും, കുടുംബസംഗമത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെ ആദരിക്കുകയും ചെയ്യും. പ്രോഗ്രാം കണ്‍വീനര്‍ ആനന്ദകൃഷ്ണന്‍, കരയോഗം പ്രസിഡന്റ് മധു നായര്‍, സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ പ്രവീണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9448322540.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.