ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: സംഗീതസംവിധായകൻ ജി.ദേവരാജന്റെ സഹോദരനെ ഗുരുവായൂരിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ പാറളം വെങ്ങിണിശ്ശേരി ‘ഗീതാഞ്ജലി'യിൽ ജി.രവീന്ദ്രനാണ് (93) മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ സംഗീതജ്ഞൻ കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനാണ്.
റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നു പറയുന്നു.
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
അവിവാഹിതനാണ്.സഹോദരി: പരേതയായ ഗോമതി. സംസ്കാരം പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശ്ശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ.
TAGS :
SUMMARY : G. Devarajan Master's brother found dead in Guruvayur flat



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.