ഡിജിറ്റൽ ഫയലുകൾ വേണമെന്ന് ആവശ്യം; പ്രജ്വൽ രേവണ്ണയുടെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഡിജിറ്റൽ ഫയലുകൾ കൈമാറണമെന്ന മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. നടൻ ദിലീപ് നേരിടുന്ന കേസ് ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ നടപടി. നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രജ്വൽ രേവണ്ണയ്ക്ക് താൻ പ്രതിയായ കേസുമായി നേരിട്ട് ബന്ധപ്പെട്ട വസ്‌തുക്കൾ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. വീട്ടുജോലിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ഇരയുടെ മൊഴികളും ഫോട്ടോകളും മറ്റും പരിശോധിക്കാൻ പ്രജ്വലിനു അനുവാദമുണ്ട്. എന്നാൽ എല്ലാവിധ ഡിജിറ്റൽ തെളിവുകളും പരിശോധിക്കാൻ പ്രജ്വലിന് സാധിക്കില്ല.
അതേസമയം, പ്രജ്വൽ രേവണ്ണ പകർത്തിയതായി ആരോപിക്കപ്പെടുന്ന വീഡിയോകളിലും ഫോട്ടോകളിലും എഴുപതോളം സ്ത്രീകളുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിന്റെ നടപടികൾ നീട്ടി കൊണ്ട് പോവാനാണ് പ്രജ്വൽ ശ്രമിക്കുന്നത് എന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Karnataka High Court refuses to give copies of digital evidence affecting privacy of victim woman and others to Prajwal Revanna in rape case