മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറില്‍ വീണ കാട്ടാനയെ കരകയറ്റി

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറില്‍ വീണ കാട്ടാനയെ കരകയറ്റാനുള്ള ദൗത്യം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വിജയം കണ്ടു. ആനയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ഉടന്‍ കൊമ്പന്‍ കാട്ടിനകത്തേക്ക് കയറിപ്പോയി. 20 മണിക്കൂറോളമാണ് ആന കിണറ്റിൽ കുടുങ്ങിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ ഇടിച്ചാണ് ആനയെ കരകയറ്റിയത്. പകല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച മണ്ണ് മാന്തിയന്ത്രം തിരിച്ചയയ്‌ക്കേണ്ടിയും വന്നു. തുടര്‍ന്ന് നാട്ടുകാരുമായി ചര്‍ച്ച നടത്തി കിണറിന്റെ ഉടമയ്‌ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. വനം വകുപ്പുദ്യോഗസ്ഥരും പോലീസും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. 60 അംഗ വനവകുപ്പ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ശേഷം രാത്രി എട്ടോടെയാണ് കിണർ പൊളിച്ച് ആനയെ പുറത്തെത്തിക്കാൻ തീരുമാനമുണ്ടായത്. വെളളിയാഴ്ച കൂടുതല്‍ ചര്‍ച്ച നടത്താമെന്നും ഉറപ്പ് നല്‍കിയ പ്രകാരമാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയത്. തുടര്‍ന്നാണ് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനായില്ല. ഇതിനിടയില്‍ ആനയ്‌ക്ക് പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കി. പലവട്ടം ആന വനംവകുപ്പ് ഒരുക്കിയ വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് തന്നെ വീണു. പിന്നീട് രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറി കാഴ്ചയില്‍ ആനയ്‌ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.
TAGS : ELEPHANT | RESCUE
SUMMARY : hours of hard work; The wild cat that fell into the well was rescued



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.