അയർലൻഡിനെതിരായ ഏകദിന പരമ്പര; തകർപ്പൻ വിജയവുമായി ഇന്ത്യൻ പെൺപട

രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ 435/5 എന്ന റെക്കോർഡ് റൺസ് ഉയർത്തിയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. പ്രതികാ റാവലിന്റെയും ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും സെഞ്ച്വറികളാണ് ടീമിന് നിർണായകമായത്.
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ടീം സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഇന്ത്യയുടെ ബൗളർമാർ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ നൽകിയില്ല. 41 (44) റൺസ് നേടി ഓപ്പണർ ഫോബ്‌സ് മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. 31.4 ഓവറിൽ 131 റൺസിന് അയർലൻഡ് ഓൾഔട്ടായി. ഇന്ത്യക്കായി തനൂജ കൻവർ രണ്ടും ദീപ്തി ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. മലയാളി താരം മിന്നുമണി ഒരു വിക്കറ്റ് നേടി. പ്രതികയാണ് പരമ്പരയിലെ താരം. 3 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയുമുൾപ്പെടെ 310 റൺസാണ് താരം നേടിയത്.
TAGS: SPORTS | CRICKET
SUMMARY: Indian womens team won against Ireland Test series



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.