ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; വിക്ഷേപണ വാഹനങ്ങളില്‍ ഇനി വികാസ് എഞ്ചിൻ

ബെംഗളൂരു: വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരുകൂട്ടം വിക്ഷേപണ എഞ്ചിനുകളെയാണ് വികാസ് ലിക്വിഡ് എഞ്ചിൻ എന്ന് വിളിക്കുന്നത്. പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. സാങ്കേതികവിദ്യകളുടെ വികസനത്തിൽ നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
ഭാവിയില്‍ ബഹിരാകാശത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങളില്‍ വികാസ് ലിക്വിഡ് എഞ്ചിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്‌ആര്‍ഒ പറഞ്ഞു. 2024 ഡിസംബറിൽ 42 സെക്കൻഡ് ഷട്ട്-ഓഫ് സമയവും ഏഴ് സെക്കൻഡ് ഫയറിങ് ദൈർഘ്യവുമുള്ള മറ്റൊരു പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ വാഹനങ്ങളിലെ വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
അതേസമയം, ഐഎസ്ആർഒയുടെ എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ കോർ ലിക്വിഡ് സ്റ്റേജ് (എൽ110) ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സമുച്ചയത്തിൽ നിന്ന് വെള്ളിയാഴ്‌ച ഐഎസ്ആർഒ ചെയർപേഴ്‌സൺ വി നാരായണൻ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു.
TAGS: BENGALURU | ISRO
SUMMARY: Isro fires Vikas engine that will be used in reusable launch vehicle



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.