ജോസഫ് വന്നേരി സ്മാരക സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ ജോസഫ് വന്നേരി സ്മാരക പുരസ്‌ക്കാരം വിഷ്ണുമംഗലം കുമാറിന്. ‘സ്‌നേഹസാന്ദ്രം രവിനിവേശം' എന്ന നോവലിനാണ് പുരസ്‌കാരം. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് ,ദിവ്യ ടെരന്‍സ്, ജോമോന്‍ ജോബ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2022,23 വർഷങ്ങളിലെ ബെംഗളൂരുവിലെ എഴുത്തുകാരിലെ നോവൽ, ചെറുകഥാസമഹാരം ,ലേഖന സമഹാരം എന്നിവയിൽ നിന്നുള്ള മികച്ച രചനക്കാണ് അവാർഡ്.
നാദാപുരം സ്വദേശിയായ വിഷ്ണുമംഗലം കുമാര്‍ വര്‍ഷങ്ങളായി ബെംഗളൂരുവിലാണ്താമസം. കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവര്‍ത്തിക്കുന്നു.
പത്തായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് ആദ്യവാരം സമ്മാനിക്കുന്നതാണെന്ന് ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് പ്രസിഡന്റ്
ടി എ കലിസ്റ്റസ്, ജനറല്‍ സെക്രട്ടറി സി.ഡി ഗബ്രിയേല്‍ എന്നിവര്‍ അറിയിച്ചു.
TAGS : AWARDS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.