കലൂര്‍ അപകടം; ഓസ്കാര്‍ ഇൻ്റര്‍നാഷണല്‍ ഇവൻ്റ്സ് ഉടമ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഉമാ തോമസിന് പരുക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇൻ്റർനാഷണല്‍ ഇവൻ്റ്സ് ഉടമ പി.എസ് ജിനീഷ് കുമാർ പോലീസ് കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുള്‍ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ഉത്തരവ് പറയും.
TAGS : KALLUR STADIUM ACCIDENT
SUMMARY : Kallur accident; Oscar International Events owner in police custody



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.