തമിഴ്നാട്ടില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍ വാഹനാപകടത്തിൽ 4 പേർ മരിച്ചു. ചെന്നൈ – സിദ്ധൂർ ദേശീയ ഹൈവേയില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്, ലോറി ഡ്രൈവർ അടക്കം 4 പേരാണ് മരിച്ചത്. മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്.
പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
TAGS : ACCIDDENT | KSRTC
SUMMARY : Karnataka RTC bus and lorry collide in Tamil Nadu; 4 people die in tragic accident



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.