കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം; കിച്ച സുദീപ് മികച്ച നടൻ, അനുപമ ഗൗഡ നടി

ബെംഗളൂരു : 2019-ലെ കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പൈല്‍വാന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്‌കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).
പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹന്‍ദാസ്' ആണ് മികച്ചചിത്രം. ഡാര്‍ലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്ടെയില്‍' രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം നേടി.സഹനടന്‍: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്‌മി), ജനപ്രിയ വിനോദ ചിത്രമായി ഇന്ത്യ V/S ഇംഗ്ലണ്ടും. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം എല്ലി ആദൂദു നാവു എല്ലി ആദൂദു എന്ന ചിത്രത്തിനും ലഭിച്ചു. എന്‍ നാഗേഷിന്റെ ‘ഗോപാല്‍ ഗാന്ധി' മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും നേടി.
വി. ഹരികൃഷ്ണയാണ് മികച്ച സംഗീത സംവിധായകന്‍. ലവ് മോക്ക്ടെയിലിലെ ഗാനത്തിന് രഘു ദീക്ഷിത് മികച്ച പിന്നണി ഗായകനായും ഡോ. രാഗഭൈരവിയിലെ ആലാപനത്തിന് ജയദേവി ജിംഗമ ഷെട്ടി മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുത്തു.
180 സിനിമകള്‍ ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം, 2019 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.
TAGS : KARNATAKA STATE FILM AWARDS
SUMMARY : Karnataka State Film Award; Kichha Sudeep is the best actor, Anupama Gowda is the actress



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.