രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യന് കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിയിൽ. കരിക്കകം സ്വദേശിയയായ ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നൽകിയിരുന്നത് ഈ ജോത്സ്യനായിരുന്നുവെന്നാണ് കണ്ടെത്തൽ.
കുഞ്ഞിന്റെ അമ്മാനവനാണ് കൊലനടത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതിയെ പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പോലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
കുഞ്ഞിന്റെ അമ്മാനവനാണ് കൊലനടത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ഇവര്‍ നല്കുന്ന മൊഴിയില്‍ അവിശ്വസനീയമായ പലതുമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഹരികുമാര്‍ സഹോദരി ശ്രീതുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഇത് നടക്കാത്തതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി. അമ്മ ശ്രീതുവും സഹോദരന് ഹരികുമാറും നിഗൂഢമായ മനസുള്ളവരെന്ന് പോലീസ് പറയുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ള രീതിയിലാണ് ഇവര്‍ മൊഴിനല്‍കുന്നത്.
അതേസമയം ഭർത്താവും ഭർത്താവിന്റെ പിതാവും ശ്രീതുവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ഭർത്താവ് ശ്രീജിത്ത് പോലീസിന് മൊഴി നൽകി. ശ്രീതു തുടര്‍ച്ചയായി കള്ളം പറഞ്ഞിരുന്നതായി അയല്‍വാസികളായ ഷീബ റാണിയും ഷീജയും മൊഴി നല്‍കിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവര്‍ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോള്‍ ശ്രീതു കരയാറുണ്ടെന്നും ഹരികുമാര്‍ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇന്നലെ പോലീസ് അയല്‍വാസികളായ രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിേന്റത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
TAGS : CHILD DEATH | ASTROLOGER
SUMMARY : Murder of two-year-old girl: Astrologer in custody



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.