മെെസൂരു കേരളസമാജം കുടുംബസംഗമം

ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം വിജയനഗറിലെ സമാജം സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. സമാജം പ്രസിഡണ്ട് പി. എസ് നായര്‍ തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു, ജനറല്‍ സെക്രട്ടറി മുരളീധരമേനോന്‍, ഖജാന്‍ജി പോള്‍ ആന്‍റണി, പ്രോഗ്രാം കണ്‍വീനര്‍ രാധാകൃഷണന്‍ , ജോയിന്‍റ് കണ്‍വീനര്‍ ബാബു പച്ചോലക്കല്‍, ജോയിന്‍റ് സെക്രട്ടറി സി.വി. രഞ്ജിത്ത് സി.വി, കമ്മിറ്റി മെംബര്‍ ജയപ്രകാശ്. പി.കെ എന്നിവര്‍ പങ്കെടുത്തു.
ശിങ്കാരിമേളം, സോളോ ഡാന്‍സ്, നൃത്തനൃത്യങ്ങള്‍, ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന എന്നിവ അരങ്ങേറി.ഡോ. സോമനാഥും സംഘവും അവതരിപ്പിച്ച, വിവിധഭാഷാ സിനിമാഗാനങ്ങളടങ്ങിയ ഗാനമേളയും ഉണ്ടായിരുന്നു.