പിവി അന്‍വറിന് പുതിയ ചുമതല; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു

മലപ്പുറം: പി.വി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍ ആയി നിയമിച്ചു. അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന കണ്‍വീനര്‍ ആയി നിയമിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ്. പി.വി. അന്‍വറിനെ രാജ്യസഭയിലേക്ക് എത്തിക്കുമെന്നും വാഗ്ദാനമുണ്ട്.
2026 ഏപ്രിലില്‍ നാല് സിപിഎം എംപിമാരുടെ ഒഴിവ് വരുന്നതില്‍ അന്‍വറിനെ എംപിയാക്കാമെന്നാണ് വാഗ്ദാനം. മലയോര മേഖലയുമായി ബന്ധപ്പെട്ടും വയനാട് മണ്ഡലത്തിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് അൻവർ പറയുന്നത്. സ്പീക്കറുടെ അടുത്ത് നേരിട്ടെത്തിയാണ് അന്‍വര്‍ രാജി കത്ത് നല്‍കിയത്.
അതേസമയം ഇനി നിലമ്പൂരില്‍ മത്സരിക്കില്ലെന്നും യുഡിഎഫ് നിലമ്പൂരില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധികം പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
TAGS : PV ANVAR MLA
SUMMARY : New charge for PV Anwar; Appointed as convener of Trinamool Congress Kerala unit



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.