76-ാമത് റിപ്പബ്ലിക് ദിനം; ബെംഗളൂരുവിൽ വിപുലമായി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന ഔദ്യോഗിക മാർച്ച് പരേഡിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി), സിറ്റി ആംഡ് റിസർവ് (സിഎആർ), ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഇന്ത്യൻ എയർഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), കാഴ്ച വൈകല്യമുള്ളവരുടെ സംഘം എന്നിവ പങ്കെടുത്തു.
Shri Thaawarchand Gehlot, Hon'ble Governor of Karnataka unfurled the national flag at Manekshaw Parade Ground on the Occasion of 76th Republic Day, addressed the State and extended greetings to the people of Karnataka. pic.twitter.com/YAy2qb7uCp
— Thaawarchand Gehlot Office (@TcGehlotOffice) January 26, 2025
10 സായുധ പ്ലാറ്റൂണുകളും നിരായുധരായ ആറ് പ്ലാറ്റൂണുകളും ബെംഗളൂരുവിലെ ശ്വാന സേനയും പരേഡിന്റെ ഭാഗമായി. രമണ മഹർഷി, കാഴ്ച വൈകല്യമുള്ളവർക്കുള്ള സമർത്ഥനം എന്നീ രണ്ട് ചാരിറ്റബിൾ ട്രസ്റ്റുകളുടെ പ്രതിനിധികളും സ്കൂൾ കുട്ടികളും പങ്കെടുത്തു. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ടീം ടെന്റ് പെഗ്ഗിംഗ് പ്രദർശിപ്പിച്ചു, ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ ടീം ബസ് ഇന്റർവെൻഷൻ ഡെമോ പ്രദർശിപ്പിച്ചു. പരേഡിൽ കെഎസ്ആർപി, സിറ്റി ആംഡ് റിസർവ് (സിഎആർ), ബെംഗളൂരു ട്രാഫിക് പോലീസ്, ഡോഗ് സ്ക്വാഡ്, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സേവാദൾ, ഫയർ ആൻഡ് എമർജൻസി സർവീസസ്, ഹോം ഗാർഡുകൾ എന്നിവയുടെയും പരിപാടികൾ ഉണ്ടായിരുന്നു.
Parades and impressive cultural programmes were part of Republic Day celebrations at Manekshaw Parade Grounds. Special attraction was the demo of rescuing hostages from a bus.@santwana99 @CPBlr @aknisreekarthik @Cloudnirad @ramupatil_TNIE @NewIndianXpress @AshwiniMS_TNIE pic.twitter.com/tgQb5dGf9Y
— Nagaraja Gadekal (@gadekal2020) January 26, 2025
അഗര കർണാടക പബ്ലിക് സ്കൂളിലെ 800ഓളം വിദ്യാർഥികൾ അവതരിപ്പിച്ച നാവെല്ലാരു ഒന്ദേ, നാവു ഭാരതീയരു എന്ന പ്രത്യേക പ്രകടനം ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെയും, ഗ്യാരണ്ടി പദ്ധതികളെയും ഗവർണർ ചടങ്ങിൽ പ്രശംസിച്ചു. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ നീതിക്ക് തിരിച്ചടിയായിട്ടുണ്ടെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. വരും വർഷങ്ങളിൽ ബെംഗളൂരു ലോകോത്തര നിലവാരത്തിൽ മുൻപന്തിയിൽ ആയിരിക്കുമെന്നും ഇതിനായി സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
76th Republic Day celebrations at Manekshaw Parade Grounds in Bengaluru#RepublicDay2025 | #76thRepublicDay | #RepublicDay | #RepublicDayParade | pic.twitter.com/HtsFT3s39X
— All India Radio News (@airnewsalerts) January 26, 2025
TAGS: BENGALURU | REPUBLIC DAY
SUMMARY: In Republic Day address, Karnataka Governor Thawar Chand Gehlot hails Congress govt's guarantee schemes, R-day geared up successfully



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.