സഞ്ജയ് അലക്സിന് ‘ഓൾ ഇന്ത്യ ഹെഡ് ഓഫ് സ്പോർട്സ് വെർട്ടിക്കൽ’ കേരള ഘടകത്തിൻ്റെ ചുമതല

ബെംഗളൂരു: കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് (എഐസിസി) കീഴില്‍ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോണ്‍ഗ്രസ് (എഐപിസി) -സ്പോർട്സ് വിഭാഗം കേരള ഘടകം മേധാവിയായി കോഴിക്കോട് സ്വദേശി സഞ്ജയ് അലക്സിനെ നിയമിച്ചു. എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തിയാണ് നിയമിച്ചത്.
ബെംഗളൂരുവിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സഞ്ജയ് അലക്സ് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു സെക്കുലർ ഫോറം സ്ഥാപകാംഗമാണ്.
കേരളത്തിന് പുറമെ ബിഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും പുതിയ മേധാവികളെ നിയമിച്ചിട്ടുണ്ട്. കർണാടകയിൽ തേജസ് ആർ – നാണ് ചുമതല.
TAGS : AIPC
SUMMARY : Sanjay Alex to be in charge of Kerala unit of All India Professionals – Sports Section



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.