പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം; ആയുധധാരികളായ 2 ഭീകരരെ സൈന്യം കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം കൊലപ്പെടുത്തി. പൂഞ്ച് ജില്ലയിലെ ഖാരി കർമ്മാ പ്രദേശത്താണ് സംഭവം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ കഴിഞ്ഞദിവസം രാത്രിയാണ് ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം കണ്ടെത്തിയത്. പിന്നാലെ സൈന്യവും ആയുധധാരികളായ ഭീകരരും തമ്മിൽ വെടിവെയ്പുണ്ടായി. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുടെ ശേഖരവും കണ്ടെടുത്തിരുന്നു.
TAGS: NATIONAL | ATTACK
SUMMARY: Soldiers killed two for invading into Poonch