റേഷൻ വിതരണക്കാരുടെ സമരം പിൻവലിച്ചു


തിരുവനന്തപുരം: റേഷൻ വാതിൽപടി വിതരണക്കാരുടെ സമരം പിൻവലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി.

ജനുവരി ഒന്നു മുതൽ റേഷൻ വാതിൽപടി വിതരണക്കാർ സമരത്തിലാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ വാതിൽപ്പടി വിതരണക്കാർ തീരുമാനിച്ചത്.   തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ സജ്ജരാണെന്ന് വാതിൽ പടി വിതരണക്കാർ വ്യക്തമാക്കി.ക്ഷേമനിധി ബോര്‍ഡുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ചർച്ചയിൽ ഉറപ്പ് നല്‍കി.

അതേസമയം റേഷൻ വ്യാപാരികൾ മറ്റന്നാൾ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. റേഷന്‍ വ്യാപാരികള്‍ കട അടച്ചിട്ട് സമരം തുടങ്ങുമ്പോള്‍ വീണ്ടും പ്രതിസന്ധി ഉടലെടുക്കും. കടയടക്കുന്നതിനാല്‍ വിതരണക്കാര്‍ക്ക് പുതിയ സ്റ്റോക്കുകള്‍ കടകളിലേക്ക് എത്തിക്കാന്‍ കഴിയാതെ വരും. സമരം പിന്‍വലിച്ചിട്ടും റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ ലഭിക്കാന്‍ തടസം നിലനില്‍ക്കും.

വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തിലെ 14000ത്തിലധികം വരുന്ന റേഷന്‍ ലൈസെന്‍സികളും വില്‍പനക്കാരും 27 മുതല്‍ സമരത്തിലേക്കു നീങ്ങുന്നത്. ഏഴ് വര്‍ഷം മുമ്പ് നടപ്പിലാക്കിയ കാലഹാരണപ്പെട്ട കമ്മിഷന്‍ ലിസ്റ്റ് പരിഷ്‌കരിക്കുകയും കടകളില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുകയും വേണം എന്നതാണ് പ്രധാന ആവശ്യം.

നിലവില്‍ 45 ക്വിന്റല്‍ അരി വില്‍ക്കുന്ന വ്യാപാരിക്ക് ആകെ നല്‍കുന്നത് 18000 രൂപ മാത്രമാണ് അതില്‍ നിന്ന് വേണം ജീവനക്കാര്‍ക്കുള്ള കൂലി, കട വാടക, വൈദ്യുതി ചാര്‍ജ് എന്നിവ നല്‍കാന്‍. സാധനങ്ങള്‍ കുറവ് വന്നാല്‍ ഫൈന്‍ അടക്കകയും വേണം. 45 ക്വിന്റല്‍ വില്‍ക്കാതെ വരുകയോ അലോട്മെന്റ് 70 % വിറ്റില്ലെങ്കിലോ 18000രൂപ നല്‍കയുമില്ല. എല്ലാവ്യാപാരികള്‍ക്കും മിനിമം കമ്മിഷന്‍ 30,000 രൂപ അനുവദിക്കണമെന്നതാണ് സമരസമിതിയുടെ ആവശ്യം. അരിക്ക് പകരം പണം അക്കൗണ്ടില്‍ എത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ഉപേക്ഷിക്കുക, റേഷന്‍ കടകളിലൂടെ സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളും റേഷന്‍ കോഡിനേഷന്‍ കമ്മിറ്റി ഉന്നയിക്കുന്നുണ്ട്. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് യൂനിയനുകള്‍, കെ.ആര്‍.എഫ്.യു തുടങ്ങിയവരാണ് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.

TAGS :
SUMMARY : Strike of ration distributors called off


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!