യമുന നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു


ഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിയുമായി ഹരിയാന സർക്കാർ.  സർക്കാറിന്റെ പരാതിയിൽ സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കെജ്രിവാളിനെതിരെ കേസെടുത്തു.

ഈ മാസം 17ന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് കോടതി സമൻസ് അയച്ചു. കെജ്രിവാളിന്റെ നിരുത്തരവാദപരമായ പ്രസ്താവന ഹരിയനായിലെയും ഡൽഹിയിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിപു ഗോയൽ പറഞ്ഞു.

ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച നടന്ന ആം ആദ്‌മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് കെജ്രിവാൾ ആരോപണങ്ങൾ ഉന്നയിച്ചത്. യമുന നദിയിലെ ജലം മലിനമാകാൻ കാരണം ഹരിയാനയിലെ ബിജെപി സർക്കാറാണെന്നും യമുനയിലെ അമോണിയത്തിന്റെ അളവ് അനുവദനീയമായതിനേക്കാൾ 700 മടങ്ങ് കൂടുതലാണെന്നും ഇതിന് കാരണം ഹരിയാനയിലെ ബി ജെ പി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുന്നതാണെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഈ വിഷം കലർത്തിയ വെള്ളം ഡൽഹിയിലെ കുടിവെള്ളത്തിൽ കലർന്നിരുന്നെങ്കിൽ, നിരവധി ആളുകൾ മരിക്കുമായിരുന്നു. അത് കൂട്ട വംശഹത്യയ്ക്ക് കാരണമാകുമായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

ഇതിനുപിന്നാലെ കെജ്രിവാളിനെതിരെ ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. കെജ്രിവാളിന്‍റെ ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയുടെ ഒരു മുന്‍ മുഖ്യമന്ത്രി ഹരിയാന ജനതയ്‌ക്കെതിരെ തരംതാഴ്ന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.'തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ എഎപി പരിഭ്രാന്തിയിലാണ്. ഡല്‍ഹിയിലെ ആളുകളില്‍ നിന്നും വ്യത്യസ്‌തരാണോ ഹരിയാനയിലെ ജനങ്ങള്‍. ഹരിയാനയിലെ ആളുകളുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ. തങ്ങളുടെ സ്വന്തം ആളുകള്‍ കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ആളുകള്‍ വിഷം കലക്കാന്‍ ശ്രമിക്കുമോ,' എന്ന് പ്രധാനമന്ത്രി ചോദിച്ചു.

TAGS ; |
SUMMARY : The statement that the Yamuna river was poisoned; A case was filed against Arvind Kejriwal


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!