മാളുകളിലും ടർഫുകളിലും മയക്കുമരുന്ന് വിൽപന; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: മാളുകളിലും ടർഫുകളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് ഫാരിസ്, കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ എന്നിവരെയാണ് കസബ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാളയം ജൂബിലി ഹാളിന് സമീപത്തു നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്.
മാളുകൾ, ഫുട്ബോൾ ടർഫുകൾ, പെരുമണ്ണ, മാങ്കാവ് അരയിടത്തുപാലം, പന്തിരങ്കാവ് എന്നീ ഭാഗങ്ങളിൽ ലഹരിവസ്തുക്കൾ ചില്ലറ വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്നുമായി മുമ്പും മുഹമ്മദ് ഫാരിസ് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുകയായിരുന്നു.
TAGS: KERALA | ARREST
SUMMARY: Two arrested for selling drugs in malls and turfs