ആർജി കാർ മെഡിക്കൽ കോളേജ് ബലാത്സംഗക്കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സീൽദയിലെ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ സംഭവം വൻ രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു.
കൊൽക്കത്ത പോലീസിൽ സിവിൽ വോളൻ്റിയറായിരുന്ന സഞ്ജയ് റോയ് ആണ് പ്രതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9 ന് സർക്കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സീൽദാ കോടതി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണ് വിധി പറയുക. സഞ്ജയ് റോയിക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ച് 57 ദിവസത്തിന് ശേഷമാണ് വിധി പറയുന്നത്.
ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിന്റെ മൂന്നാം നിലയിൽ ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 10ന് കൊൽക്കത്ത പോലീസ് പ്രതി സഞ്ജയ് റോയിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തെ തുടർന്ന് ആർജി കാർ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചതുൾപ്പെടെ നിരവധി സംഭവ വികാസങ്ങൾ ഉണ്ടായിരുന്നു.
TAGS: NATIONAL | MEDICAL COLLEGE RAPE
SUMMARY: Verdict in rgkar medical college rape and murder case today