വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല.
ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സ്‌പോണ്‍സര്‍മാരുടെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. അങ്കണ്‍വാടി ആശുപത്രി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ടൗണ്‍ ഷിപ്പ്. പുനരധിവസിപ്പിക്കുന്നത് വരെ ദുരന്തത്തിന് ഇരയായവർ വാടകവീട്ടില്‍ തുടരേണ്ട സാഹചര്യമുണ്ട്. അവര്‍ക്ക് നിശ്ചിത തുക ലഭ്യമാകുന്നുണ്ട്. അത് തുടരും.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഹായം ലഭ്യമാക്കാന്‍ വേണ്ടി പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു. ഇപ്പോഴും അത് ലഭ്യമായിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തിയാണ് രേഖപ്പെടുത്തിയത്. ടൗണ്‍ഷിപ്പിന് പൂര്‍ണ അംഗീകാരം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അത് ലഭ്യമാകേണ്ടതുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന ഭൂമി, ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
TAGS : WAYANAD LANDSLIDE
SUMMARY : Wayanad Landslide; 712.91 crore received in the relief fund



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.