സിനിമാ പോര് അവസാനിക്കുന്നു; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂർ

കൊച്ചി: സിനിമാ സംഘടനയുടെ ആവശ്യത്തിന് വഴങ്ങി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സിനിമാ നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചു. ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്ന പരിഹാരം.
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മറുപടി നല്‍കാൻ ഏഴു ദിവസത്തെ സാവകാശം ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിന് നല്‍കിയിരുന്നു. മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിരുന്നു. എമ്പുരാൻ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമർശം പിൻവലിക്കുന്നതായി ജി സുരേഷ് കുമാറും ചേമ്പറിനെ അറിയിച്ചു.
എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് ജി.സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്കിന് പിന്നാലെ ആന്‍റണി പെരുമ്പാവൂര്‍ രൂക്ഷമായി പ്രതികരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍ എത്തിയതോടെ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സുരേഷ്കുമാറിന്‍റെ നിലപാടിനൊപ്പമായി ഭൂരിപക്ഷം സിനിമാസംഘടനകളും.
സിനിമാ സമരം ഒരാഴ്ചയ്ക്കുളളില്‍ പരിഹരിക്കുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് ബി ആർ ജേക്കബ് പറഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബഡ്ജറ്റ് ചിത്രമായ എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് നടത്താനിരുന്ന സൂചനാ പണിമുടക്കെന്ന വാർത്ത തെറ്റാണെന്നും ജേക്കബ് വ്യക്തമാക്കി. എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചുളള പരാമർശമാണ് വേദനിപ്പിച്ചതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS : ANTONY PERUMBAVOOR
SUMMARY : Antony Perumbavoor withdraws post against Suresh Kumar



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.