ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ബിഡബ്ല്യൂഎസ്എസ്ബി. ഒരാഴ്ചക്കിടെ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 5.6 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹനങ്ങൾ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമ്മാണം, അലങ്കാര ജലധാരകൾ, റോഡ് വൃത്തിയാക്കൽ എന്നിവയ്ക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നഗരത്തിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന താപനിലയും ഭൂഗർഭജലനിരപ്പ് കുറയുന്നതും കാരണം അനാവശ്യമായ ജലഉപഭോഗം നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യം. സൗത്ത് തെക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നത്. 33 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെസ്റ്റ്, ഈസ്റ്റ് സോണുകളിൽ 28 കേസുകൾ വീതവും നോർത്ത് സോണിൽ 23 കേസുകളും രജിസ്റ്റർ ചെയ്തു. നിയമലംഘകർക്ക് 5,000 രൂപ പിഴയും, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പ്രതിദിനം 500 രൂപ കൂടി പിഴയും ഈടാക്കും.
മഴയുടെ കുറവ് മൂലം വരും മാസങ്ങളിൽ ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം വിവേകപൂർവ്വം ഉപയോഗിക്കാനും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1916 എന്ന ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാനും ബിഡബ്ല്യുഎസ്എസ്ബി നിർദേശിച്ചിട്ടുണ്ട്.
TAGS: BENGALURU
SUMMARY: Bengaluru water authority fines 112 for water misuse, collects Rs 5.6 lakh



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.