ഹോട്ടലില്‍ കയറി അതിക്രമം; പള്‍സര്‍ സുനിക്കെതിരെ കേസ്

കൊച്ചി: ഹോട്ടലില്‍ അതിക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കര്‍ശന ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ പ്രതി പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയതിയത്.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇപ്പോള്‍ കേസ്. സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ നിന്നെ ശരിയാക്കിതരാമെന്ന് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്.
ഭക്ഷണം കഴിക്കാന്‍ ആദ്യം ഓര്‍ഡര്‍ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോള്‍ സുനി പ്രകോപിതനാവുകയായിരുന്നു. ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും അസഭ്യം വിളിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
TAGS : PULSAR SUNI
SUMMARY : Case filed against Pulsar Suni for trespassing in hotel



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.