ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകട ദൃശ്യങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച നിർദേശം എക്‌സിന് നല്‍കി. തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ അബോധാവസ്ഥയില്‍ കിടക്കുന്ന വീഡിയോ എക്‌സില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ് റെയില്‍വേ മന്ത്രാലയം നിർദേശം നല്‍കിയിരിക്കുന്നത്.
സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും റെയില്‍വേ പറഞ്ഞു. പല വീഡിയോകളും പ്രചരിപ്പിക്കുന്നത് കാണുമ്പോൾ അങ്ങേയറ്റം വിഷമം തോന്നുന്നു. മരിച്ചയാളെയും കുടുംബത്തെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.
സംഭവം മറച്ചുവെയ്ക്കാനല്ല ശ്രമം. തിക്കിലും തിരക്കിലും അപായമുണ്ടായിട്ടില്ല എന്ന് റെയില്‍വേ പറഞ്ഞിട്ടില്ല. സംഭവം ദൗർഭാഗ്യകരമായിരുന്നു. ഉന്നതതല സമിതി അപകടം അന്വേഷിക്കുകയാണെന്നും റെയില്‍വേ അധികൃതർ കൂട്ടിക്കിച്ചേർത്തു.
TAGS : CENTRAL GOVERNMENT
SUMMARY : Central government issues directive to remove footage of accident at Delhi railway station



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.